വളരെ trending ആയിക്കൊണ്ടിരിക്കുന്ന ഒരു മാധ്യമമാണ് പോഡ്കാസ്റ്റ്. വിദേശരാജ്യങ്ങളിൽ യൂട്യുബിനെക്കാൾ പ്രചാരം നേടിക്കൊണ്ടിരിക്കുകയാണ് ഇന്ന് പോഡ്‌കാസ്റ്റുകൾ. എന്നാൽ കേരളത്തിൽ പോഡ്‌കാസ്റ്റിനെപ്പറ്റി ആളുകൾ അറിഞ്ഞു വരുന്നതേയുള്ളു.
എപ്പിസോഡായി ഇന്റർനെറ്റിന്റെ സഹായത്തോടെ കമ്പ്യൂട്ടറിലോ മൊബൈലിലോ കേൾക്കാൻ സാധിക്കുന്ന audio file ആണ് പോഡ്കാസ്റ്റ്. ഈ audio file ഡൌൺലോഡ് ചെയ്തോ ഡയറക്റ്റ് play ചെയ്തോ കേൾക്കാവുന്നതാണ്.
ഒരു റേഡിയോ കേൾക്കുന്നതുപോലെ നിങ്ങളുടെ ജോലിക്കിടയിലോ, ഡ്രൈവിങിനിടയിലോ, വർക്ക് ഔട്ട് സമയത്തോ പോഡ്കാസ്റ്റ് കേൾക്കാം. ഇത് കേൾക്കാൻ ഇന്റർനെറ്റ് കണക്ഷൻ ഉള്ള മൊബൈലോ കമ്പ്യൂട്ടറോ മാത്രം മതി.
വിവിധ വിഷയങ്ങളെക്കുറിച്ചുള്ള പോഡ്കാസ്റ്റ് ഇന്ന് എല്ലാ ഭാഷകളിലും ഉണ്ട്. നിങ്ങൾക്ക് ഇഷ്ടപ്പെട്ടവ തിരഞ്ഞെടുത്ത് കേൾക്കാം. റേഡിയോ പ്രോഗ്രാമ്മുകളെക്കാൾ പോഡ്‌കാസ്റ്റിനുള്ള അഡ്വാൻറ്റേജ് എന്നത് പോഡ്കാസ്റ്റ് കേൾക്കുന്നതിനിടയിൽ നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും ഇത് പോസ് ചെയത് ഇഷ്ടാനുസരണം പിന്നീട് തുടർന്നു കേൾക്കാം എന്നതാണ്. spotify, apple podcast, anchorfm, gaana, jiosaavn, google podcast തുടങ്ങി നിരവധി ആപ്പ്ളിക്കേഷനിലൂടെ പോഡ്കാസ്റ്റ് കേൾക്കാം. ഈ ആപ്പ്ളിക്കേഷനുകളിൽ log in ചെയ്തു malayalam podcast എന്ന് സെർച്ച് ചെയ്തു നോക്കിയാൽ അല്ലെങ്കിൽ ഗൂഗിളിൽ സെർച്ച് ചെയ്തു നോക്കിയാൽ മലയാളം പോഡ്‌കാസ്റ്റുകൾ ലിസ്റ്റ് ചെയ്യും. ഇവയിൽ നിന്നും ഇഷ്ടമുള്ളവ തിരഞ്ഞെടുത്തു കേൾക്കാം. യൂട്യൂബ് ചാനലുകൾ subscribe ചെയ്യുന്നതുപോലെ ഇഷ്ടമുള്ള പോഡ്‌കാസ്റ്റുകൾ follow ചെയ്യാനുള്ള ഓപ്ഷൻ എല്ലാ പോഡ്കാസ്റ്റ് അപ്പ്ലിക്കേഷനിലും ഉണ്ട്. follow ചെയ്യുന്നതുവഴി നിങ്ങളുടെ ഇഷ്ടപെട്ട പോഡ്‌കാസ്റ്ററുടെ പുതിയ എപ്പിസോഡ് അലെർട് നിങ്ങൾക്ക് ലഭിക്കും. അപ്പോൾ കേട്ട് തുടങ്ങുകയല്ലേ?
താഴെ കാണുന്ന പ്ലാറ്റുഫോമുകളിലും ഇപ്പോൾ ennodoppam malayalam podcast ലഭ്യമാണ്.
Comments